ദില്ലി:ക്ഷേമപദ്ധതികള്‍ക്കും സുരക്ഷിതമായ സമ്പദ്‌വ്യവസ്ഥയ്ക്കും ഊന്നല്‍ നല്‍കി കോണ്‍ഗ്രസ്പ്രകടനപത്രിക പുറത്തിറക്കി. നേരത്തേ പ്രഖ്യാപിച്ച നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ വരെ സഹായം നല്‍കുന്ന ന്യായ് പദ്ധതിയുള്‍പ്പെടെ വന്‍ വാഗ്ദാനങ്ങളുള്ള സമഗ്രമായ പ്രകടന പത്രികയാണ് പുറത്തിറക്കിയത്. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, പത്ത് ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം, തൊഴിലുറപ്പ് പദ്ധതിയില്‍ 150-ലേറെ പ്രവൃത്തി ദിനങ്ങള്‍,എന്നിവയെല്ലാമാണ് പത്രികയിലെ പ്രധാന ആകര്‍ഷണങ്ങള്‍.രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ മാത്രം നാല് ലക്ഷം ഒഴിവുകളും മറ്റു സര്‍ക്കാര്‍ സര്‍വ്വീസുകളിലായി ഇരുപത് ലക്ഷത്തോളം ഒഴിവുകളുണ്ട്.അധികാരത്തിലെത്തിയാല്‍ ഒന്നരവര്‍ഷം കൊണ്ട് ഈ ഒഴിവുകളെല്ലാം കോണ്‍ഗ്രസ് നികത്തുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.
കായികമേഖല, ഐടി, മൊബൈല്‍ -ഇന്റര്‍നെറ്റ് ഡാറ്റ, എല്‍ജിബിടി കമ്മ്യൂണിറ്റി തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളേയും പ്രകടനപത്രികയില്‍ ഉള്‍പെപ്ടുത്തിയിട്ടുണ്ട്.രാജ്യസുരക്ഷ ഉറപ്പാക്കുമെന്നും കാശ്മീരില്‍ സമാധാനചര്‍ച്ചകള്‍ തുടരുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പുതിയ മന്ത്രാലയം രൂപീകരിക്കും. ഓണ്‍ലൈന്‍ വഴി വ്യാജവാര്‍ത്തകളും വിദ്വേഷപോസ്റ്റുകളും പ്രചാരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമം കൊണ്ടു വരും.സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളുടേയും പുരോഗതി ലക്ഷ്യംവെച്ചുള്ള പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്.