തൃശൂര്‍:തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മല്‍സരിക്കും. ബിജെപി കേന്ദ്രനേതൃത്വം സുരേഷ്‌ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു.ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ്‌ഗോപിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്കു മാറിയതോടെയാണ് തൃശൂര്‍ സീറ്റ് ഒഴിഞ്ഞത്.സീറ്റ് ബിജെപി ഏറ്റെടുത്തതോടെ എംടി രമേശിന്റേയും മറ്റും പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും നറുക്കുവീണത് സുരേഷ്‌ഗോപിക്കാണ്.
ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് തൃശൂര്‍. അതുകൊണ്ടുതന്നെ തൃശൂരില്‍ താരപരിവേഷമുള്ള ശക്തനായ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ് നല്ലതെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു. നിലവില്‍ രാജ്യസഭാ എംപിയാണ് സുരേഷ്‌ഗോപി.
ടിഎന്‍ പ്രതാപനാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി.രാജാജി മാത്യു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും.തുഷാര്‍ തൃശൂരില്‍ രണ്ടു ദിവസം പ്രചരണത്തിനിറങ്ങിയശേഷമാണ് വയനാട്ടിലേക്കുപോയത്.