ആ കോഴിക്കുഞ്ഞ് രക്ഷപ്പെട്ടോ?അതറിഞ്ഞാല്‍ മതി എല്ലാവര്ക്കും.ആ പിഞ്ചുകുഞ്ഞ് അത്രയ്ക്കു കഷ്ടപ്പെട്ടു,കോഴിക്കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍.നിഷ്കളങ്ക സ്നേഹത്തിന്റെ അപൂര്വ്വക്കാഴ്ച മിസോറാമില്‍ നിന്നാണ്. തന്റെ സൈക്കിള്‍ തട്ടി പരുക്കേറ്റ കോഴിക്കുഞ്ഞിനെ ഒരു കൈയില്‍ പിടിച്ച് മറുകൈയില്‍ പത്തുരൂപയുമായി ആശുപത്രിയില്‍ നില്ക്കുന്ന കൊച്ചുകുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ നെഞ്ചേറ്റുന്നത്. കോഴിക്കുഞ്ഞിനെ രക്ഷിക്കാനാണ് കുഞ്ഞ് ആശുപത്രിയിലുള്ളവരോടു നിറകണ്ണുകളോടെ യാചിക്കുന്നത്.
വീടിന് സമീപത്തുകൂടി സൈക്കിള്‍ ഓടിക്കവെയാണ് കുട്ടിയുടെ സൈക്കിളിന്റെ ടയര്‍ അയല്‍വീട്ടിലെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങിയത്. കോഴിക്കുഞ്ഞിന്റെ അവസ്ഥ കണ്ട കുഞ്ഞു മനസിന് അതിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായി. അതുകൊണ്ടാണ് ചികില്‍സയ്ക്കായി പത്തുരൂപയുമെടുത്ത്‍ കോഴിക്കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.
കുഞ്ഞിന്റെ പ്രവര്‍ത്തി കണ്ട് ആശുപത്രി അധികൃതരാണ് ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതോടെ ചിത്രം ആളുകള്‍ നെഞ്ചോടുചേര്‍ത്തു. ഇതിനോടകം 50,000,ത്തിലധികം പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.