തൃശൂര്‍:ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയ ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറങ്ങുമ്പോഴായിരുന്നു ബെന്നി ബെഹനാന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആന്‍ജിയോപ്ലാസ്റ്റി ചെയ്ത ശേഷം 48 മണിക്കൂര്‍ നിരീക്ഷണത്തിനായി ബെന്നി ബെഹനാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.