ബെന്നി ബെഹനാന് ഡോക്ടർമാർ പത്തുദിവസത്തെ വിശ്രമം വിധിച്ചിരിക്കുകയാണ് .ചാലക്കുടി സീറ്റ് കോൺഗ്രസിന്റെ ഉറച്ച സീറ്റായി കരുത്തപ്പെടുന്ന മണ്ഡലമാണ്.എന്നാൽ പലപ്പോഴും കോൺഗ്രസിന്റെ തീരുമാനങ്ങൾ അവിടെ പാളിപ്പോകുന്നത് മുൻകാലഘട്ടത്തിൽ രാഷ്ട്രീയ കേരളം കണ്ടു .കഴിഞ്ഞ തവണ ആദ്യം പ്രഖ്യാപിച്ച ധാനപാലനെ മാറ്റി പി സി ചാക്കോയെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ ജനം കോൺഗ്രസിനെ കയ്യൊഴിഞ്ഞു .ഇപ്പോൾ ചാലക്കുടിയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്‌നം ബെന്നി ബെഹനാന്റെ അനാരോഗ്യമാണ് . സ്ഥാനാർത്ഥിയുടെ അഭാവത്തിൽ എം എൽ എ മാരായ അൻവർ സാദത് , എൽദോസ് കുന്നപ്പള്ളി,റോജി എം ജോൺ ,വി പി സജീന്ദ്രൻ എന്നിവർ പ്രചാരണചുമതല ഏറ്റെടുത്തു മണ്ഡലത്തിൽ പര്യടനം നടത്തും എന്നാണു കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം .എന്നാൽ മണ്ഡലത്തിലെ പ്രവർത്തകർ ഈ തീരുമാനത്തിൽ തൃപ്തരല്ല .കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ വായനാടിൽ തമ്പടിച്ചു കിടക്കുകയാണ് .ഉമ്മൻ ചാണ്ടി അല്ലെങ്കിൽ വി എം സുധീരൻ അങ്ങനെ ആരെങ്കിലും ചാലക്കുടിയിൽ പ്രചാരണത്തിനറങ്ങിയാലേ കാര്യമുള്ളൂ .വി ഡി സതീശനെയും പി ടി തോമസിനെയുമൊക്കെ ഉപയോഗിക്കാവുന്നതാണ്.വളരെ നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ കുറച്ചു കൂടി ഉത്തരവാദിത്തബോധം കാണിക്കണം .മത്സരിക്കാതെ മാറിനിന്ന മുതിർന്ന നേതാക്കളുടെ സ്വാർത്ഥ താല്പര്യങ്ങൾ പോലും ക്ഷമിച്ച അണികളുടെ ക്ഷമയെ കൂടുതൽ പരീക്ഷിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം .