കാസര്‍കോട്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസില്‍ ഉടന്‍ അന്വേഷണം വേണമെന്ന് കോണരഗസ് നേതാവ് എകെ ആന്റണി. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ല. കൊന്നവരേയും കൊല്ലിച്ചവരേയും ഉടന്‍ പിടികൂടണമെന്നും ആന്റണി ആവശ്യപ്പെട്ടു.കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം.മുഖ്യമന്ത്രി അതിന് തയ്യാറായില്ലെങ്കില്‍ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടാവുമെന്നും എ കെ ആന്റണി പറഞ്ഞു.