കറാച്ചി:പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ വീണ്ടും ഒരുങ്ങുന്നതായി പാക് വിദേശകാര്യമന്ത്രി മെഹമൂദ്ഷാ ഖുറേഷി.തങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചെന്നും എന്നാല്‍ അതെന്താണെന്ന് വ്യക്തമാക്കാനാവില്ലെന്നുമാണ് ഖുറേഷി പറഞ്ഞത്. ഏപ്രില്‍ 16-നും 20നും മദ്ധ്യേ ഇന്ത്യന്‍ സായുധസേന പാകിസ്ഥാനില്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ഖുറേഷി പറയുന്നത്.
അതേസമയം പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. പുല്‍വാമാ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് പാകിസ്ഥാനിലെ ബലാക്കോട്ടില്‍ പ്രവര്‍ത്തിച്ച ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.