കൊച്ചി:ശ്വാസകോശരോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണിയുടെ നില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍.വൃക്കകള്‍ തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണെന്ന് അല്പംമുന്പ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന് പകല്‍ സമയങ്ങളില്‍ ഓക്സിജനും രാത്രി വെന്റിലേറ്ററും ഉപയോഗിക്കുന്നുണ്ട്. ശ്വാസതടസം ഉണ്ട്.രക്തത്തില്‍ ഓക്സിജന്‍ അളവ് കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ്
കെഎം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ .എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.