കോട്ടയം:അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിയുടെ ഭൗതീകശരീരം പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്ശനത്തിനുവച്ചിരിക്കുകയാണ്.അന്തരിച്ച നേതാവിനെ ഒരുനോക്കു കാണാന്‍ ആയിരക്കണക്കിനാളുകളാണ് ഇവിടേയ്ക്ക് ഒഴുകി
യെത്തുന്നത്.ഉച്ചവരെ വീട്ടില്‍ കെ എം മാണിയുടെ പൊതുദര്‍ശനം നടക്കും.രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും.വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം.
ഇന്നലെ രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്.വഴിയരികില്‍ കാത്തുനിന്ന ആയിരക്കണക്കിനാളുകള്‍ക്ക് കാണാന്‍ അവസരമൊരുക്കിയതിനാല്‍ പ്രതീക്ഷിച്ചതിലും വൈകിയാണ് മൃതദേഹം തിരുനക്കര മൈതാനിയിലെത്തിയത്.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിച്ചത്.
നടന് മമ്മൂട്ടി രാവിലെ പാലായിലെ വസതിയിലെത്തി കെഎം മാണിക്ക് അന്തിമോപചാരമര്‍പ്പിച്ചു.