കല്‍പ്പറ്റ: ബിജെപി അധ്യക്ഷന്‍ അമിത്ഷാ വയനാടിനെ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന് പറയാനാവില്ലെന്ന അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വയനാടിന്റെ ചരിത്രം അദ്ദേഹത്തിന് അറിയില്ല. അത് മനസിലാക്കണമെങ്കില്‍ സ്വാതന്ത്ര്യ സമരത്തിലൊക്കെ പങ്കെടുത്താലല്ലേ പറ്റൂ എന്നും പിണറായി പറഞ്ഞു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ്‌ഷോയ്ക്കു പിന്നാലെ ഇടതു മുന്നണിയുടേയും ശക്തി തെളിയിക്കാന്‍ റോഡ്‌ഷോ നടത്തുകയാണ്.