പാലാ:അന്തരിച്ച കെഎം മാണിക്ക് അശ്രുപൂജകളോടെ ജന്‍മനാട് വിട നല്‍കി.ഇന്ന് ഉച്ചവരെ പാലാ കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതീകശരീരത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.രണ്ട് മണി മുതലാണ് പാലാ ബിഷപ്പിന്റെ നേതൃത്വത്തില്‍ സംസ്‌കാര ശ്രുശൂഷകള്‍ തുടങ്ങിയത്.ശുശ്രൂഷകള്‍ക്ക് ശേഷം കെ എം മാണിയുടെ മൃതദേഹം സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ സെമിത്തേരിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വൈകീട്ട് മൂന്നിനാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നെങ്കിലും ആയിരങ്ങള്‍ ഒഴുകിയെത്തിയതോടെ സമയം നീണ്ടുപോവുകയായിരുന്നു.എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കം യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുത്തു.
21 മണിക്കൂര്‍ നീണ്ട വിലാപയാത്രയുടെയും എട്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിനും ശേഷമാണ് കെ എം മാണിയുടെ മൃതദേഹം സംസ്‌കരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചിയില്‍ നിന്നു പുറപ്പെട്ടെ വിലാപയാത്ര ഇന്നു രാവിലെ ഏഴു കഴിഞ്ഞപ്പോഴാണ് പാലായിലെത്തിയത്.