ന്യൂഡല്‍ഹി:റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കാവല്ക്കാരന് കള്ളനാണ് (ചൗക്കിദാര്‍ ചോര്‍ ഹെ) എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയുടെ നോട്ടീസ്.ബിജെപി നേതാവ് മീനാക്ഷി ലേഖി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പുന:പരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ രാജ്യത്തിന്റെ കാവല്ക്കാരന് മോഷണം നടത്തിയെന്ന് കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്.ഈ പ്രസ്താവനയാണ് കോടതിയലക്ഷ്യമായിക്കണ്ട് ബിജെപി ഹര്‍ജി നല്‍കിയത്.