കൊച്ചി:എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു.മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന് അനക്സ് (15) എന്നിവരാണ് മരിച്ചത്.വൈകുന്നേരത്തോടെയായിരുന്നു അപകടം.ഇരുവരും വീടിന്റെ പിന്നിലെ വരാന്തയില്‍ നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു.
ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും വേനല്‍മഴ പെയ്തു.എന്നാല്‍ ഒപ്പമെത്തിയ ഇടിമിന്നല്‍ ദുരന്തമാവുകയും ചെയ്തു. ഇന്നലെ പത്തനംതിട്ട ജില്ലയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും റാന്നിയുള്പ്പെടെയുള്ള പ്രദേശങ്ങളില്‍ വീടുകള്‍ തകര്‍ന്നിരുന്നു. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.