ആലുവ:ഗുരുതരപരുക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു വയസ്സുകാരന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തി കേസെടുത്തു.കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.തലച്ചോറിലെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.കുട്ടി വെന്റിലേറ്ററില്‍ തുടരുന്ന കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
കളമശേരിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ പിതാവാണ് കുട്ടിയെ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്.അമ്മയുടെ കൈയില്‍ നിന്ന് താഴെ വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്ടിയുടെ പരിക്കുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ്ലൈനിലും അറിയിക്കുകയായിരുന്നു.പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റതായി കണ്ടെത്തി.കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു.
ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ സിഐയുടെ നേതൃത്വത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്യുകയാണ്.