മുംബൈ:കോണ്‍ഗ്രസ് വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു. സ്ത്രീകളെയും യുവാക്കളെയും പിന്തുണക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ദേശീയ മാധ്യമ വിഭാഗം കണ്‍വീനറും വക്താവുമായിരുന്ന പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും പദവികളും രാജിവച്ചതിനു പിന്നാലെയാണ് ശിവസേനയില്‍ ചേര്‍ന്നത്. തന്നോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായിരുന്ന നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക ചതുര്‍വേദി രാജിവച്ചത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ പത്ര സമ്മേളനത്തിനെത്തിയപ്പോഴാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പ്രിയങ്ക പരാതി നല്‍കിയത്. തുടര്‍ന്ന് സംസ്ഥാന നേതൃത്വം നേതാക്കളെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ശുപാര്‍ശയില്‍ സംസ്ഥാന കോണ്‍ഗ്രസ് അച്ചടക്കസമിതി ഇവരെ തിരിച്ചെടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടിവിട്ടത്.