തലശ്ശേരി:സംസ്ഥാനത്ത് പോളിങ് പുരോഗമിക്കവേ രണ്ടിടങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു. വടകര ലോക്സഭാമണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാന്‍ എത്തിയ കാഞ്ഞിരത്തിന്‍ കീഴില്‍ മോടോളി വിജയി(66) മരിച്ചു.രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 158ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള വിജയി മകനോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭര്‍ത്താവ്:കുമാരന്‍, മക്കള്‍:രേഷ്മ,വിജേഷ്.
പത്തനംതിട്ട ജില്ലയിലെ വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തിലും വോട്ടു ചെയ്യാനെത്തിയ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചു.പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്.