തിരുവനന്തപുരം:വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ‘മാറി നില്‍ക്കങ്ങോട്ട്’ എന്ന ദേഷ്യഭാവത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തില്‍ കയറി പോവുകയും ചെയ്തു.
എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു പിണറായി
രോക്ഷ പ്രകടനം നടത്തിയത്. ഏറെ നേരം കാത്തുനിന്ന ശേഷം മുഖ്യമന്ത്രി പുറത്തെത്തിയപ്പോള്‍ കേരളത്തിലെ റെക്കോഡ് പോളിംഗിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായമാരാഞ്ഞു. മറുപടിയായി ‘മാറി നില്‍ക്കങ്ങോട്ട്’എന്ന ആക്രോശവും.
ഇതിന് മുന്‍പും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പരസ്യമായി ക്ഷോഭം പ്രകടിപ്പിച്ചിട്ടുണ്ട്. സിപിഎം ബിജെപി നേതാക്കള്‍ തമ്മിലുള്ള സമാധാന ചര്‍ച്ച നടക്കുന്നിടത്ത് മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ‘കടക്ക് പുറത്ത്’ എന്ന പറഞ്ഞ് മുഖ്യമന്ത്രി പുറത്താക്കിയത് വലിയ ചര്‍ച്ചയായിരുന്നു.