ന്യൂഡല്‍ഹി:പ്രിയങ്കാ ഗാന്ധി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മല്‍സരിക്കില്ല.പകരം കഴിഞ്ഞ തവണ മത്സരിച്ച അജയ് റായി തന്നെ വാരാണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകും. മോദിക്കെതിരെ മല്‍സരിച്ച അജയ് റായ് കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തായിരുന്നു. 75,614 വോട്ട് മാത്രമാണ് അജയ് റായ് തേടിയത്.
പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നും എന്തു കൊണ്ട് വാരാണസിയില്‍ മല്‍സരിച്ചുകൂടാ എന്നും പറഞ്ഞ് പ്രിയങ്കാ ഗാന്ധി തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പ്രിയങ്കയെപ്പോലെ ജനസമ്മതിയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ മോദിക്കെതിരെ ഇറക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആഗ്രഹം. അതേസമയം മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മരുമകളായ ശാലിനി യാദവിനെ എസ്പി – ബിഎസ്പി സഖ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എസ്പി – ബിഎസ്പി സഖ്യം പിന്‍തുണയ്ക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.