തിരുവനന്തപുരം:ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.29 തിങ്കളാഴ്ച സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒരാഴ്ചയായി തിരുവനന്തപുരത്ത് ഉള്‍പ്പെടെ കടല്‍ക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.കടലാക്രമണം നേരിട്ട വലിയതുറയില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ കെ.വാസുകിയും സന്ദര്‍ശനം നടത്തി.തീരദേശ ജനതയുടെ സുരക്ഷ ഉറപ്പാക്കുമെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവര്‍ നാളെ രാത്രിയോടെ തീരത്തേക്ക് മടങ്ങണമെന്നും നിര്‍ദേശമുണ്ട്.ശക്തമായ കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഉരുള്‍പൊട്ടലിനും,മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോരമേഖലകളിലെ ജനങ്ങള്‍ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രതാ പാലിക്കണം.