തിരുവനന്തപുരം:കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ തീരദേശവാസികള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രി സഭ യോഗത്തില്‍ തീരുമാനം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയയിരിക്കും റേഷന്‍ വിതരണം.
ഒരാഴചയായി തിരുവനന്തപുരത്ത് വലിയതുറ ഉള്‍പ്പെടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായിത്തുടരുകയാണ്.ഇരുന്നൂറിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.റവന്യൂമന്ത്രിയും ജില്ലാകളക്ടറും ഇന്നലെ കടലാക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുള്ളഥതിനാല്‍ മല്‍സ്യത്തൊഴിലാളികളോട് കടലില്‍പ്പോകരുതെന്ന് നിര്‍ദേശമുണ്ട്. ജോലിക്കു പോകാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ തീരദേശം വറുതിയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് റേഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം.