വാരാണസി:പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു.അമിത്ഷാ ഉള്‍പ്പെടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശപത്രികയില്‍ പേരു നിര്‍ദ്ദേശിച്ച് സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കര്‍ പട്ടേല്‍ ആണ് ഒപ്പുവച്ചത്.
കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. വാരാണസിയില്‍ മാത്രമാണ് മോദി മല്‍സരിക്കുന്നത്.