ആലപ്പുഴ:ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചിട്ടു.ചേപ്പാട് സ്വദേശി രാജന്‍(68)ആണ് മരിച്ചത്.സംഭവത്തില്‍ പള്ളിപ്പാട് സ്വദേശിയായ രാജനെയാണ് കൊലപ്പെടുത്തിയത്.പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പള്ളിപ്പാട് സ്വദേശികളായ വിഷ്ണു,രാജേഷ്,ശ്രീകാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 10 നാണ് പ്രതികള്‍ രാജനെ തട്ടിക്കൊണ്ടുപോയത്.പ്രതികള്‍ രാജന്റെ കയ്യില്‍ നിന്നും പണം വാങ്ങയിരുന്നെന്നും ഇത് തിരിച്ചു ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷമാണ് പ്രതികള്‍ മൃതദേഹം കുഴിച്ചിട്ടത്.