തിരുവനന്തപുരം:കാസര്‍കോട്ട് കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെടുന്നു.വിഷയം സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റിപ്പോര്‍ട്ട് ഇന്ന് തന്നെ നല്‍കണമെന്നാണ് നിര്‍ദേശം.
കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.എരമം കുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം.പ്രാദേശിക സി.പി.എം നേതാക്കള്‍ ബൂത്തില്‍ നിന്ന് വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുന്നതും ദൃശ്യങ്ങളില്‍ക്കാണാം.