കൊച്ചി: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ‘ഫാനി ‘ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.30 ന് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തും.നാളെ മുതല്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
29, 30 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് (ശക്തമായ മഴ) എന്നി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍പ്പോകരുതെന്നു നിര്‍ദേശമുണ്ട്.ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഉടന്‍ തിരിച്ചെത്തണം.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്ക് യാത്ര ഒഴിവാക്കുക.പുഴകളിലും,ചാലുകളിലും,വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം.കുട്ടികള്‍ വെള്ളത്തിലിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.