ദില്ലി:പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് പരാമര്‍ശം നടത്തിയതിന് ശശി തരൂരിന് ദില്ലി റോസ് അവന്യൂ കോടതി സമന്‍സ് അയച്ചു.ജൂണ്‍ ഏഴിന് ഹാജരാകണമെന്നാണ് തരൂരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ വച്ചായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം.ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നും പേര് വളിപ്പെടുത്താനാഗ്രഹിക്കാത്ത ആര്‍ എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ശശി തരൂര്‍ പ്രസംഗിച്ചത്.