തിരുവനന്തപുരം:കാസര്‍കോട് പിലാത്തറയില്‍ കള്ളവോട്ട് നടനെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. കള്ളവോട്ട് ചെയ്ത സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കള്ളവോട്ട് സഹായിച്ച എല്‍.ഡി.എഫ് ബൂത്ത് ഏജന്റിനെതിരേയും നടപടിയെടുക്കും.കള്ളവോട്ട് കണ്ടെത്തിയ ബൂത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച ഉണ്ടായെന്നും ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതായും ടിക്കാറാം മീണ വ്യക്തമാക്കി.
ഓപ്പണ്‍വോട്ടാണ് ചെയ്തതെന്ന എല്‍ഡിഎഫിന്റെ വാദം തെരഞ്ഞെടുപ്പ് ഓഫീസര്‍ പൂര്‍ണ്ണമായും തള്ളി.ഇലക്ഷന്‍ നിയമത്തില്‍ ഓപ്പണ്‍ വോട്ട് ഇല്ല.റീ പോളിങ് ഇവിടെ തീരുമാനിക്കാന്‍ കഴിയില്ലെന്നും പരാതികളെല്ലാം പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ദൃശ്യങ്ങളടക്കം വ്യക്തമായ തെളിവുകളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്.എന്നാല്‍ ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഎം നേതാക്കള്‍ പ്രതികരിച്ചത്.