ന്യൂ ഡല്‍ഹി: താജ്മഹല്‍ വിവാദം ഉടനെയെങ്ങും അവസാനിപ്പിക്കില്ലെന്നുറച്ച് സംഘപരിവാര്‍. താജ്മഹലില്മെന്നതാണ് പുതിയ ആവശ്യം. താജ്മഹല്‍ പണ്ട് ശിവക്ഷേത്രമായിരുന്നുവെന്നും പൂജ ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് സംഘപരിവാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടാണ് വെളിപ്പെടുത്തല്‍.
ആര്‍എസ്എസിന്റെ ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയാണ് ഇത്തരത്തിലുള്ള വിഡ്ഢിത്തരവുമായി രംഗത്ത് വന്നിരിക്കുന്നത്. താജ്മഹല്‍ എന്തിനാണ് മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് അനുമതി നല്‍കിയത് എന്നും അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബാലമുകുന്ദ് പാണ്ഡെ ചോദിക്കുന്നുണ്ട്. ഈ അനുമതി പിന്‍വലിക്കണമെന്നും പാണ്ഡെ ആവശ്യപ്പെട്ടു.
നമാസ് അനുവദിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താനുള്ള അനുമതിയും ലഭിക്കണം. താജ്മഹല്‍ നേരത്തെ ശിവക്ഷേത്രമായിരുന്നു. ഇതിന് തെളിവുകളുണ്ട്. മുസ്ലിം ഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ട് സ്മാരകങ്ങളായിമാറിയ പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.