ദില്ലി:പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.ഇക്കാര്യത്തിലുണ്ടായിരുന്ന എതിര്‍പ്പ് ചൈന പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദ് അസറിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ,അമേരിക്ക് , ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നെങ്കിലും മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രമേയം പാസാക്കാനായില്ല. പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയത് മസൂദ് അസറിന്റെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ്.ആഗോളഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കും.