തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പതിനൊന്നുകാരിയെ പീഢിപ്പിക്കാന്‍ ശ്രമം.കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ്മ ലാബില്‍ പോയ സമയത്ത് പേവാര്‍ഡില്‍ കടന്നുകയറിയ യുവാവ് കുട്ടിയെ കയറിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.