ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനെന്ന് പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു.ക്ഷമ പറഞ്ഞത്് കോടതിയോടാണ്.അല്ലാതെ ബിജെപിയോല്ലെന്നും രാഹുല്‍ ഗാന്ധി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അവസാനത്തിലേക്ക് അടുക്കുമ്പോള്‍ വ്യക്തമാകുന്നത് മോദി പുറത്തു പോകും എന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരും.
ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. രാജ്യത്തിന്റെ സ്വത്താണ്.ദേശസുരക്ഷ സേനയുടെ പണിയാണ്.എല്ലാ യുദ്ധങ്ങളിലും വിജയിച്ചിട്ടുണ്ട്. മോദി എന്തിനാണ് രാജ്യസുരക്ഷയെ പറ്റി മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നത്? സൈന്യത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്ക്കരിക്കില്ല. കോണ്‍ഗ്രസിന്റെ കാലത്ത് ഇന്ത്യന്‍ സൈന്യം വീഡിയോ ഗെയിം കളിക്കുകയായിരുന്നു എന്ന പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി സൈന്യത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന് തൊഴിലില്ലായ്മയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് രാജ്യത്ത് 22 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.പ്രധാനമന്ത്രി തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് നിരോധനം കൊണ്ട് മോദി തകര്‍ത്ത ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ ന്യായ് പദ്ധതി കൊണ്ട് കോണ്‍ഗ്രസ് പുനരുജീവിപ്പിക്കും.തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികെളയും രാഹുല്‍ വിമര്‍ശിച്ചു. കമ്മീഷന് പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.മോദി എല്ലാ ഭരണഘടന സ്ഥാപനങ്ങളേയും തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.