തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയെന്ന പേരില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. മലപ്പുറം മച്ചാട് സെക്ഷനിലെ ലൈന്‍മാന്‍ പി. പ്രേം കുമാറിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വര്‍ഗീയ വികാരമുണ്ടാക്കുന്ന വിധത്തിലാണ് ഇയാള്‍ പ്രചരണം നടത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തരുതെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കരുതെന്നുമുള്ള പെരുമാറ്റ ചട്ടങ്ങള്‍ പ്രേം കുമാര്‍ നിരന്തരം ലംഘിക്കുകയായിരുന്നുവെന്നും സസ്‌പെന്‍ഷന്‍ നടപടിക്ക് ആധാരമായ വിശദീകരണത്തില്‍ പറയുന്നു.