ന്യൂഡല്‍ഹി:ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം വോട്ടെടുപ്പ് തുടങ്ങി. അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. മൊത്തം 674 സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനവിധി തേടും.സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,സ്മൃതി ഇറാനി രാജ്‌നാഥ് സിംഗ് തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍.
അതേസമയം പശ്ചിമബംഗാളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. ത്രാലിലും ബരക്പൂരിലും പോളിങിനിടെ ബുത്തുകള്‍ക്കു നേരെ കല്ലേറും ബോംബാക്രമണവുമുണ്ടായി.പലയിടത്തും സംഘര്‍ഷം നിലനില്‍ക്കുകയാണ്.ജമ്മു കാശ്മീരിലെ ഷോപ്പിയാനിലും സംഘര്‍ഷമുണ്ടായി.പശ്ചിമ ബംഗാളില്‍ ഒരോ ബൂത്തിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
യുപിയിലെ 14, ബിഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ജയ്പൂരില്‍ നിന്ന് ജനവിധി തേടുന്നു.അവശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതോടെ ജമ്മുകശ്മീരിലെ വോട്ടെടുപ്പും പൂര്‍ത്തിയാകും. മധ്യപ്രദേശിലെ ഏഴും പശ്ചിമബംഗാളിലെ എട്ടും മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും.