മനു അശോകന് സംവിധാനം ചെയ്ത് പാര്‍വതി നായികയായെത്തിയ “ഉയരെ” മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയാണ് ഉയരെ. പല്ലവി രവീന്ദ്രന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതിക്കു ആശംസകളുമായി മന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ഉയരെയിലെ പാര്‍വതിയുടെ പ്രകടനം പ്രശംസനീയമാണ്. നൂറുശതമാനം ഫെര്‍ഫെക്ട് ആക്ടിങ് ആണ് അവര്‍ ഇതില്‍ കാഴ്ച വച്ചിരിക്കുന്നത്.സ്ത്രി എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്ന പരുഷന്റെ മനോഭാവം ചിത്രത്തിൽ തുറന്നു കാട്ടപ്പെടുന്നു.അവളുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമനുസരിച്ച് ജീവിച്ചാൽ നേരിടേണ്ടിവരുന്ന എതിർപ്പുകളും ബുദ്ധിമുട്ടുകളിലൂടെയുമാണ് ഉയരെയുടെ കഥ വികസിക്കുന്നത്.
ബോബി-സഞ്ജയ് ടീമിന്റെ ശക്തമായ തിരക്കഥയ്ക്കൊപ്പം ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് എന്നിവരുടെ മികച്ച പ്രകടനവും മുന്നിട്ട് നില്ക്കുന്നു. ഇന്നത്തെ സമൂഹത്തിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പ്രതീക്ഷകള്‍ക്കും ഉയരെയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്ന ദൃശ്യാനുഭവം.