തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷാഫലം വരുമ്പോള്‍ ഇക്കൊല്ലത്തെ വിജയശതമാനം 98.11.1631 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി.ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയ്ക്കാണ്. 99.33ശതമാനം.ഏറ്റവും കുറവ് വിജയശതമാനമുള്ളത് വയനാട് ജില്ലയ്ക്കും.93.22ശതമാനം.ഇത്തവണ മോഡറഷന്‍ നല്‍കിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.ആകെ നാലരലക്ഷം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
37,334 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.ഏറ്റവും കൂടുതല്‍ മൊത്തം എ പ്ലസുകാര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്.2493 കുട്ടികള്‍.99.9 ശതമാനം വിജയം നേടിയ കുട്ടനാട് ആണ് വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ മുന്നില്‍.കുറവ് വയനാടും.93.22 ശതമാനം.സംസ്ഥാനത്ത് 599 സര്‍ക്കാര്‍ സ്കൂളുകളും 713 എയ്ഡഡ് സ്കൂളുകളും 391 അണ് എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു.
പി.ആര്.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.