ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗീകപീഡനപരാതി തള്ളിയതിനെതിരെ വനിതാക്കൂട്ടായ്മയുടെ പ്രതിഷേധം.ദേശീയ മഹിളാഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയുടെ നേതൃത്വത്തിലാണ് സുപ്രീംകോടതിക്കുമുമ്പില്‍ പ്രതിഷേധം നടന്നത്.ആനി രാജയടക്കം ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി.
കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സുപ്രീംകോടതിക്ക് പുറത്ത് സുരക്ഷ കര്‍ശനമാക്കി. വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് സ്ത്രീകള്‍ സംഘടിച്ചെത്തുകയായിരുന്നു.അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ മുന്‍ കോടതി ജീവനക്കാരി നല്‍കിയ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.