മലപ്പുറം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം മുങ്ങിയ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.വളാഞ്ചേരിയില്‍ പതിനാറുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന.
വളാഞ്ചേരി നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലറായ ഷംസുദ്ദീനെതിരെ ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.ഒരു വര്‍ഷമായി ഷംസുദ്ദീന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനോട് വെളിപ്പെടുത്തിയിരുന്നു.
പ്രതിയെ ഒളിവില്‍ പോകാന്‍ വളാഞ്ചേരിക്കാരന്‍ തന്നെയായ മന്ത്രി കെ ടി ജലീല്‍ സഹായിച്ചു എന്ന് വി ടി ബല്‍റാം എംഎല്‍എ ആരോപിച്ചിരുന്നു.നിയമസഭാ ഭാഷാസമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തില്‍ മന്ത്രിക്കൊപ്പം ഷംസുദ്ദീനും പങ്കെടുത്തിരുന്നു. എന്നാല്‍ പ്രതിയെ ഒളിവില്‍ പോകാന്‍ താന്‍ സഹായിച്ചിട്ടില്ലെന്നാണ് മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചത്.