അഗര്‍ത്തല:ത്രിപുരയില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 168 ബൂത്തുകളിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന് മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും. തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടും ബൂത്തുപിടുത്തവും നടന്നുവെന്ന് കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും പരാതിയുടെ അടിസ്ഥാനത്തിലാണ് റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശിച്ചത്.
ഏപ്രില്‍ 11-നാണ് ത്രിപുരയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന് തയ്യാറായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം അറിയിച്ചിരുന്നു.