ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.നരേന്ദ്ര മോഡിയും അമിത് ഷായും ചട്ടലംഘനം നടത്തിയിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന്തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.ഇപ്പോഴത്തെ ഉത്തരവില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസിന് വേണ്ടി സിറ്റിംഗ് ലോക്സഭാംഗം കൂടിയായ സുസ്മിത ദേവ് ആണ് ഹര്‍ജി നല്‍കിയത്. നരേന്ദ്രമോദിയക്കും അമിത്ഷായ്ക്കുമെതിരായ പരാതികളെ പരിഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസ്വാഭാവിക രീതിയെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്.
യോഗി ആദിത്യനാഥ്, മായാവതി, മേനക ഗാന്ധി, പ്രഗ്യ സിങ് താക്കൂര്‍ എന്നിവര്‍ക്ക് എതിരെ എടുത്ത നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് മോദിയേയും അമിത്ഷായെയും തുടര്‍ച്ചായി കുറ്റവിമുക്തരാക്കുന്നുവെന്ന് ഹര്‍ജിയില്‍ കോണഗ്രസ് ചൂണ്ടിക്കാട്ടുന്നു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.