തൃശൂര്‍:ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതും മദപ്പാടുള്ളതുമായ ആനകളെ പൂരനഗരിയിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ വിലക്കുണ്ടെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ.മെയ് 12 മുതല്‍ 14 വരെയാണ് ഇത്തരം ആനകളെ നഗരത്തില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരിക്കുന്നത്.നീരുള്ളതിനും പ്രശ്‌നക്കാരായ ആനകള്‍ക്കും വിലക്കുണ്ട്.തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും നാളെ കോടതി തീരുമാനം വരട്ടെയെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ലെങ്കില്‍ ആനകളെ വിട്ടു നല്‍കില്ലെന്ന ആന ഉടമകളുടെ നിലപാടിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇന്ന് വൈകിട്ട് ചര്‍ച്ച വിളിച്ചിട്ടുണ്ട്.ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.ആനകളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ ആനയുടമകള്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ പൂരത്തിന് ആനകളെ നല്‍കാമെന്ന് ഗുരുവായൂര്‍,കൊച്ചി ദേവസ്വംബോര്‍ഡുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.