കണ്ണൂര്‍:മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.ധര്‍മ്മടത്തെ വേങ്ങാട് പഞ്ചായത്തില്‍ 52-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്ത സായൂജിനെതിരെയാണ് ക്രിമിനല്‍ കേസെടുത്തത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ പോളിംഗ് ഏജന്റ് നല്‍കിയ പരാതിയില്‍ ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയിലാണ് സായൂജ് കള്ളവോട്ടു ചെയ്തതായി കണ്ടെത്തിയത്. ബൂത്ത് നമ്പര്‍ 47ലെ വോട്ടര്‍ ആയ സായൂജ് അവിടെയും ബൂത്ത് നമ്പര്‍ 52 ലും വോട്ട് ചെയ്തതായി ദൃശ്യങ്ങളില്‍ കണ്ടെത്തി. കള്ളവോട്ട് ചെയ്യുന്നതിന് സായൂജിനെ സഹായിച്ചതായി സംശയിക്കുന്ന മുഹമ്മദ് ഷാഫിയുടെ പങ്കും അന്വേഷിക്കും.