ഇസ്ളാമബാദ്:പാക്കിസ്ഥാനില്‍ പഞ്ചനക്ഷത്രഹോട്ടലില്‍ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തു. ഗ്വാദര്‍ മേഖലയിലെ പേള്‍ കോണ്ടിനെന്റല് ഹോട്ടലിലാണ് മൂന്നു ഭീകരര്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ത്തശേഷം ഒളിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ഭീകരര്‍ ഹോട്ടലില്‍ കടന്നു കയറിയത്.
ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും ജീവനക്കാരെയും ഭീകരവിരുദ്ധ സ്ക്വാഡ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതാണ് വിവരം.
ഹോട്ടലില്‍ അതിക്രമിച്ച് കയറിയവരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന.സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.