കാസര്‍കോട്:കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന് എന്നിവരാണ് അറസ്റ്റിലായത്.ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ടു ബന്ധമില്ലെങ്കിലും പ്രതികളെ ഒളിവില്‍ പോവാന്‍ സഹായിച്ചതും തെളിവു നശിപ്പിച്ചതുമാണ് ഇവര്‍ ചെയ്ത കുറ്റം.ഹോസ്ദുര്‍ഗ് കോടതിയില്‍ രണ്ടു പേരെയും ഹാജരാക്കിയതായാണ് വിവരം.
ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് ഉള്‍പ്പെടെ നാല് സിപിഎം നേതാക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.