കാസര്‍കോട്:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒളിലായിരുന്ന പ്രതി സുബീഷ് പോലീസ് പിടിയിലായി.വിദേശത്തേക്ക് കടന്ന ഇയാള്‍ പുലര്‍ച്ചെ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.കേസിലെ എട്ടാം പ്രതിയാണ് സുബീഷ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടശേഷം സുബീഷ് ഷാര്‍ജയിലേക്ക് മുങ്ങുകയായിരുന്നു.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സുബീഷിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.