കോട്ടയം:കെവിന്‍ കൊലക്കേസില്‍ ഒരു സാക്ഷി കൂടി കുറുമാറി.102-ാം സാക്ഷിയായ ഇംത്യാസാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. നേരത്തേ കേസിലെ അഞ്ചു സാക്ഷികള്‍ കൂറുമാറിയിരുന്നു.
പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസ് ഫോണ്‍ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയില്‍ മൊഴി മാറ്റിയത്.
എന്നാല്‍ കെവിന്റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവര്‍ത്തകന്‍ റെജി ജോണ്‍സണ്‍ ഉള്‍പ്പെടെ എട്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി.