തിരുവനന്തപുരം:വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശനത്തിന് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണ. വിവിപാറ്റ് രസീത് എണ്ണിതീര്‍ത്തതിനുശേഷമെ അന്തിമ ഫലം പ്രഖ്യാപിക്കു. അതിനാല്‍തന്നെ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്നും മീണ വ്യക്തമാക്കി.
സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകും. എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ തുടങ്ങും.വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.റിപോളിംഗിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ബൂത്തുകളില്‍ ഔദ്യോഗിക ക്യാമറകളുണ്ടാകും. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും റിപോളിംഗ് കേന്ദ്രങ്ങളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്നും ഇതിനായി വനിത ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.