കേദാര്‍നാഥ്:തെരഞ്ഞെടുപ്പു ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലാ തിരക്കുകളും മാറ്റിവെച്ച് ഏകാന്ത ധ്യാനത്തില്‍.കേദാര്‍നാഥിലെ രുദ്ര ഗുഹയിലാണ് നരേന്ദ്രമോദി ധ്യാനമിരിക്കുന്നത്.നാളെ പുലര്‍ച്ചെ വരെ ധ്യാനം തുടരും.കേദാര്‍നാഥില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദുര്‍ഘടമായ പാതയിലൂടെ നടന്നാണ് മോദി ഗുഹയിലെത്തിയത്.കാവി വസ്ത്രം ധരിച്ച് മോദി ഗുഹയില്‍ ധ്യാനമിരിക്കുന്ന ചിത്രം ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.അതീവ സുരക്ഷയിലാണ് മോദി ഇവിടെ ധ്യാനത്തിലിരിക്കുന്നത്.
നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരമാണ് രുദ്ര ഗുഹ നിര്‍മ്മിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന് രുദ്ര ഗുഹയില്‍ ഏല്ലാ സൗകര്യങ്ങളുണ്ട്.ഭക്ഷണവും 24 മണിക്കൂറും പരിചാരകന്റെ സേവനവും രുദ്രഗുഹയില്‍ ലഭ്യമാണ്. ഗുഹയ്ക്കകത്ത് ടെലഫോണ്‍, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാകും. ഒരു സമയം ഒരാള്‍ക്കു മാത്രമേ ധ്യാനത്തിന് അവസരമുണ്ടാകുകയുള്ളു.രുദ്ര ഗുഹയിലെ ധ്യാനത്തിന് ഓണ്‍ലൈന്‍ വഴിയാണ് ബുക്കിംഗ്.