കൊച്ചി:മഹാപ്രളയത്തിന് കാരണം അതിതീവ്ര മഴയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി.അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.പ്രളയത്തിനു കാരണം അതിതീവ്ര മഴയാണെന്ന് കാര്യം കേന്ദ്ര ജലകമ്മീഷനും ശരിവച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രളയകാലത്ത് കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഏപ്രില്‍ 3-ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പ്രളയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നാരോപിച്ച് എ ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി. ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന് ബെഞ്ച് നിയമിച്ചത്.
2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും അതിനൊന്നും സര്‍ക്കാര്‍ ഗൗരവം കൊടുത്തില്ലെന്നും അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ പറഞ്ഞു.