തിരുവനന്തപുരം:നീന്തല്‍ക്കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് പനിയും ഛര്‍ദ്ദിയും.ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയ കുട്ടികളാണ് പനിബാധിതരായി വിവിധ ആശുപത്രികളില്‍ ചികില്‍ തേടിയത്. പൊലീസ് വകുപ്പിനു കീഴിലുള്ള നീന്തല്‍ക്കുളമായതിനാല്‍ പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നു മനസിലാക്കിയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്.
അതേസമയം പരാതിയുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സ്റ്റേഡിയം അധികൃതര്‍ പറഞ്ഞു.വാട്ടര്‍ അതോറിറ്റിയില്‍ നിന്നാണ് നീന്തല്‍ കുളത്തിലേക്ക് വെള്ളം എത്തിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ 5 ദിവസം ബേബി പൂള്‍ അടച്ചിടുകയും ഒരു ദിവസം വലിയ പൂളും അടച്ചിട്ട് വൃത്തിയാക്കുകയും ചെയ്തു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.