തിരുവനന്തപുരം:കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അടുത്ത സീസണില്‍ ഇതേവരെയുള്ള ശബരിമല ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്‌സിറ്റ് പോളുകള്‍ മിക്കപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. 2004ല്‍ എന്‍ഡിഎ വരും എന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്.പക്ഷേ വന്നത് യുപിഎ സര്‍ക്കാരായിരുന്നു.അതുകൊണ്ടു തന്നെ ഇനിയിപ്പോള്‍ ഏതായാലും ഫലം വരട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.