കോട്ടയം:മണര്‍കാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്.എ.എസ്.ഐ പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.മരിച്ച നവാസിനെ ശ്രദ്ധിക്കുന്നതില്‍ ഇവര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡിവൈഎസ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശുചിമുറിയില്‍ കയറിയ നവാസിനെ ഒന്നര മണിക്കൂറിനുശേഷമാണ് പോലീസ് അന്വേഷിച്ചത്.നവാസ് ശുചിമുറിയിലേക്കു പോകുന്നതിന്റേയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നവാസിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
